ഇരട്ടയാർ പള്ളിക്കാനം മഠത്തിൽ പടി ആണ്ടു കുന്നേൽ പടി റോഡിന്റെയും തകടിയേൽപ്പടി വിരുത്തിയേൽപ്പടി റോഡിന്റെയും ഉദ്ഘാടനം നടന്നു.ഉടുമ്പഞ്ചോല എംഎൽഎ എംഎം മണി റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു
ഇരട്ടയാർ പള്ളിക്കാനം മഠത്തിൽ പടി ആണ്ടു കുന്നേൽ പടി റോഡിന്റെയും തകടിയേൽപ്പടി വിരുത്തിയേൽപ്പടി റോഡിന്റെയും ഉദ്ഘാടനം നടന്നു ഉടുമ്പഞ്ചോല എംഎൽഎ എംഎം മണി റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു.
ഇടുക്കി ജില്ലയിലും ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തിലും റോഡ് വികസനം ഉൾപ്പെടെ ചെയ്യാൻ പറ്റുന്ന എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കി കഴിഞ്ഞതായി എംഎൽഎ എംഎം മണി പറഞ്ഞു.ഇരട്ടയാർ പഞ്ചായത്തിൽ പള്ളിക്കാനത്ത് മഠത്തിൽ പടി ആണ്ടുനേൽപ്പടി റോഡിന്റെയും തകിടിയേൽ പടി വിരുത്തി യേൽപ്പടി റോഡിന്റെയും ഉദ്ഘാടനമാണ് നടന്നത്.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റിംഗ് പൂർത്തീകരിച്ചത്. റോഡുകളുടെയും ഉദ്ഘാടനത്തിന് ശേഷം പള്ളിക്കാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ആനന്ദ സുനിൽകുമാർ അധ്യക്ഷൻ ആയിരുന്നു. ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാദർ ജോർജ് തുമ്പനിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി. ശാന്തി ഗ്രാം ബാങ്ക് പ്രസിഡണ്ട് ജോയി ജോർജ് സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം പി വി ഷാജി,സിപിഐഎം ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി സണ്ണി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം മിനി പ്രതീഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് എംഎം മണി എംഎൽഎ യെ പൊന്നാട അണിയിച്ച ആദരിച്ചു.



