കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലിയോട് അനുബന്ധിച്ചുള്ള സംസ്ഥാന കലാമേള തൊടുപുഴയിൽ നടക്കും . തൊടുപുഴ അൽ അസർ കോളേജിൽ നടക്കുന്ന കലാമേളയുടെ സ്വാഗതസംഘം ഓഫീസ് തൊടുപുഴയിൽ സ്വാഗതസംഘം
ചെയർപേഴ്സൺ കെ പി മേരി ഉദ്ഘാടനം ചെയ്തു .തൊടുപുഴ കൈതമുക്ക് കേ ജി ഒ ഏ ഓഫീസില്‍
ആണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത.ഉദ്‌ഘാടന ചടങ്ങില്‍T R സോമന്‍, ലീനു ജോസ്, T M ഖാജിറ ,ജയൻ പി വിജയൻ ,ഡോ ബോബി പോൾ, പ്രസൂഭകുമാര്‍,വിശാഖ് പി എസ്സ്,വി ബി വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു ജനുവരി 17 18 തീയതികളിൽ ആണ് കലോത്സവം അരങ്ങേറുന്നത് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 അധികം കലാകാരന്മാർ വിവിധ കലാപരിപാടികളിൽ
മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്. ജനറൽ കൺവീനർ ജയൻ പി വിജയൻ. റിപ്പോർട്ട് അവതരിപ്പിച്ചു
ജില്ലാ സെക്രട്ടറി അബ്ദുൽ സമദ് സ്വാഗതവും
വിശാഖ് പി എസ് നന്ദിയും രേഖപ്പെടുത്തി.



