സ്വര്‍ണവില വീണ്ടും താഴോട്ട്

Jan 8, 2026 - 13:18
 0
സ്വര്‍ണവില വീണ്ടും താഴോട്ട്
This is the title of the web page

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് പുതിയ വില. ബുധനാഴ്ച ഉച്ചക്ക് പവന് 1,01,400 രൂപയുണ്ടായിരുന്ന സ്വർണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.തുടർച്ചയായ മൂന്നാംദിവസും സ്വർണവിലയില്‍ വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വർണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.ഒരു പവൻ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച്‌ 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാർക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വർണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ് സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയർന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനകാരണം. രാഷ്ട്രീയഅനിശ്ചിതത്വം മൂലം സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരുന്നതിന് ഇടയാക്കുന്നത്.9000+ മാഗസിൻസ് എക്സ്‌പ്ലോർ ചെയ്യുക

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow