ജനപ്രതിനിധികൾക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് നൽകി ഉപ്പുതറ കാക്കത്തോട് നിവാസികൾ

Jan 8, 2026 - 16:25
 0
ജനപ്രതിനിധികൾക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് നൽകി ഉപ്പുതറ കാക്കത്തോട് നിവാസികൾ
This is the title of the web page

ജനപ്രതിനിധികൾക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് നൽകി കാക്കത്തോട് നിവാസികൾ.രക്ഷ്ട്രീയം മറന്ന് എല്ലാ ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വ്യത്യസ്ഥമായ രീതിയിൽ ആദരവ് ഒരുക്കി കാക്കത്തോട് പൗരാവലി.

ഉപ്പുതറ സി.എച്ച്.സി യിലെ സിവിൽ സർജൻ ഡോ. മിനി മോഹനൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ലാൽ എബ്രഹാം അധ്യക്ഷനായി.നാടിൻ്റെ വികസനത്തിനായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ച കാക്കത്തോട് വാർഡിലാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്ന് ചേർന്ന് ജനപ്രതിനിധികളെയും ഡോ: മിനി മോഹനേയും ആദരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാടിൻ്റെ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ പൗരാവലി ചെയർമാൻ കെ.കെ ജയകുമാർ ജനപ്രതിനിധികളുമായി ചർച്ച ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടോണി തോമസ്, ഫ്രാൻസിസ് അറക്കപ്പറമ്പിൽ , പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് കുറുംപുറം, പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് രമണി രൂപേഷ് , കൊച്ചുമോൾ ജോസഫ് എന്നിവരെ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഡി. സി.സി സെക്രട്ടറി അഡ്വ : അരുൺ പൊടിപാറ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ്.കെ.കെ രാജപ്പൻ, സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗം എം.എ സുനിൽ , ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സജിൻ സ്കറിയ, ഷിജോ ഫിലിപ്പ്, കുമാരി :എലൈൻ ട്രീസ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow