കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷവും മുനിസിപ്പൽ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണവും നൽകി. വോസാർഡ് ഡയറക്ടർ ഫാദർ ജോസ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.

Jan 7, 2026 - 16:47
 0
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷവും മുനിസിപ്പൽ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണവും നൽകി.
വോസാർഡ് ഡയറക്ടർ ഫാദർ ജോസ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.
This is the title of the web page

 കട്ടപ്പന മർച്ചന്റ് അസോസിയേഷനും കട്ടപ്പനയിലെ വിവിധ സംഘടനകൾ ചേർന്നുള്ള പൗരാവലിയും ചേർന്നാണ് ഹിൽടൗൺ ഓഡിറ്റോറിയത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചത്.കട്ടപ്പനയുടെ വികസനമാണ് എല്ലാവരുടെയും ലക്ഷ്യം.അതുകൊണ്ടാണ് നഗരസഭ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകിയത്.

ആഘോഷ പരിപാടികൾ വോസാഡ് ഡയറക്ടർ ഫാദർ ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു.തങ്ങൾക്ക് കിട്ടിയ പദവിയുടെ വില മനസിലാക്കി ജനപ്രതിനിധികൾ പ്രവർത്തിച്ചാൽ കട്ടപ്പനക്ക് വൻ ഉയർച്ച ഉണ്ടാകുമെന്ന് ഫാദർ ജോസ് ആന്റാണി പറഞ്ഞു.മർച്ചന്റ അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.കേരളാ കാർഷിക സർവ്വകലാശാലയിൽ നിന്നും എം.ടെക്കിൽ ഒന്നാം റാങ്ക് നേടിയ നൂർബിന റസാഖിന് ഉപഹാരം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പ്രസ് ക്ലബ്ബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോയി വർഗ്ഗീസ്, സെക്രട്ടറി വി.എസ് അസ്സർദീൻ .എന്നിവരേയും ആദരിച്ചു.നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി,വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി, കൗൺസിലർമാരായ വി.ആർ സജി,രമേശ് പി.ആർ, എച്ച്.എം.റ്റി.എ ജനറൽ സെക്രട്ടറി എം.കെ ബാലചന്ദ്രൻ ,അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട ,ട്രഷറർ കെ.പി ബഷീർ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow