കട്ടപ്പന ഗവൺമെന്റ് കോളേജിൽ ദേശീയ ഗണിതശാസ്ത്ര ശില്പശാലയ്ക്ക് തുടക്കം
കട്ടപ്പന ഗവൺമെന്റ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം മൂന്നു ദിവസത്തെ ദേശീയ ഗണിതശാസ്ത്ര ശില്പശാലയ്ക്ക് തുടക്കം കുറിച്ചു. 'ആൾജിബ്ര, അനാലിസിസ്, ഗ്രാഫ് തിയറി' എന്നീ ഗണിത ശാഖകളെ അടിസ്ഥാനപ്പെടുത്തി 2026 ജനുവരി 7 മുതൽ 9 വരെ കോളേജിൽ നടക്കുന്ന ശില്പശാല കോളേജ് പ്രിൻസിപ്പാൾ ഡോ. വി. കണ്ണൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള പ്രഗത്ഭരായ അധ്യാപകർ ശില്പശാലയിൽ പങ്കെടുക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ഗണിതശാസ്ത്രത്തിലെ നൂതന മേഖലകളെ പരിചയപ്പെടുത്തുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.
ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എജ്യുക്കേഷന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. ഐ. ഐ. ടി. ഹൈദരാബാദിലെ ഡോ. നീരജ് കുമാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഡോ. കിരൺ കുമാർ, ഡോ. അമ്പിളി അമ്പാട്ട് അശോകൻ, എം. ജി. സർവ്വകലാശാലയിലെ ഡോ. ബാലകൃഷ്ണൻ ആർ., കേരള സർവകലാശാലയിലെ ഡോ. അതുൽ ടി. ബി. എന്നീ അധ്യാപകർ ശില്പശാല നയിക്കുന്നു.



