ഉപ്പുതറയിൽ യുവതിയെ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എം.സി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. ഭർത്താവ് സുബിൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Jan 6, 2026 - 18:30
 0
ഉപ്പുതറയിൽ യുവതിയെ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എം.സി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്.
ഭർത്താവ് സുബിൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
This is the title of the web page

ഉപ്പുതറ എംസി കവല സ്വദേശി മലയക്കാവിൽ രജനിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയുടെ ഭർത്താവ് സുബിനായി പോലീസ് അന്വേഷണം ആരംഭിച്ചു.സുബിനും ഭാര്യ രജനിയുമായി കുടുംബ കലഹം പതിവായിരുന്നു.ഇത് സംബന്ധിച്ച് പലതവണ പോലീസിൽ കേസും ഉണ്ടായിട്ടുണ്ട്.

ഒരു മാസം മുമ്പാണ് ഇവർ ഈ വീട്ടിൽ വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചത്. ഇന്ന് ഇവരുടെ ഇളയ മകൻ സ്കൂളിൽ നിന്ന് വന്നപ്പോൾ രജനി അനക്കം ഇല്ലാതെ കിടക്കുന്നതു കണ്ടു. മകൻ ഈ വിവരം ഗ്രാമപഞ്ചായത്ത് ബിജു ചെമ്പ്ലാവനെ അറിയിച്ചു.പോലീസ് നടത്തിയ പരിശോധനയിൽ രജനി തലയ്ക്ക് പരിക്കേറ്റ് മരിച്ചതായി കണ്ടെത്തി.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പിൽ നിന്ന് സുബിൻ ബസ്സിൽ കയറി പോയതായി കണ്ടവരുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. മൂവരും വിദ്യാർഥികളാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow