കട്ടപ്പന നഗരസഭയിൽ ഹരിതകർമസേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളേയും സ്നേഹ സംഗമം സംഘടിപ്പിച്ചു.കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭ തലത്തിലെ വിവര വിജ്ഞാന വ്യാപന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് ശുചിത്വ സംഗമം സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭയിൽ ഹരിതകർമസേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളേയും സ്നേഹ സംഗമം സംഘടിപ്പിച്ചു.കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭ തലത്തിലെ വിവര വിജ്ഞാന വ്യാപന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് ശുചിത്വ സംഗമം സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
നഗരസഭയെ മാലിന്യ മുക്തമാക്കുവാൻ ഹരിത കർമ സേനയുടെയും, ശുചീകരണ തൊഴിലാളികളുടേയും പ്രവർത്തനം അഭിനന്ദനീയമാണ്. കട്ടപ്പന നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളോട് നഗരസഭ കടപ്പെട്ടിരിക്കുന്നു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും ഭരണസമിതി പ്രഥമ പരിഗണന നൽകും. ശുചിത്വ അവബോധം പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ സ്നേഹ സംഗമത്തിലൂടെ സാധിക്കും. പൊതു ശുചിത്വം ഒരു ദൗത്യമായി എല്ലാവരും സ്വയം ഏറ്റെടുക്കണമെന്ന് ചെയർമാൻ പറഞ്ഞു.
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജനി കെ.എം മുഖ്യാതിഥിയായി പങ്കെടുത്തു.പ്രാദേശികതലത്തിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനം മെച്ചപ്പെടുത്തുകയും, നിലവിൽ നഗരസഭ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം ശുചിത്വ സേനാംഗങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഗ്രൂപ്പ് ചർച്ച , സംഘാംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കൽ ,ടീം അംഗങ്ങളെ ആദരിക്കൽ ,മികച്ച പ്രവർത്തന കാഴ്ചവച്ച പ്രവർത്തകക്ക് പ്രത്യേക ആദരം ,കലാപരിപാടികൾ ,മത്സരങ്ങൾ എന്നിവ നടത്തി.
വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ അഡ്വ. കെ. ജെ ബെന്നി, ശ്രീ. പി.സുമോദ്, ശ്രീമതി മഞ്ജു സുരേഷ് എന്നിവർ സംസാരിച്ചു.കൗൺസിലർമാരായ സജിമോൾ ഷാജി,സോണിയ ജൈയ്ബി, .സന്തോഷ് ഓലിനാൽ, .സി. ആർ. മുരളി, . അതുല്യ ഗോപേഷ്, ലിസി, സതി,.രജി ബിജു സുനില ശശിന്ദ്രൻ, സെക്രട്ടറി അജി കെ തോമസ്, ക്‌ളീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, നഗരസഭ ഹെൽത്ത് ഇൻസ്‌പെകറ്റർമാർ ,kswmp സോഷ്യൽ എക്സ് പെർട്ട് അജിത് കെ. കെ, നഗരസഭ ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

