തിരുപ്പരങ്കുണ്‍ട്രം ദര്‍ഗയോട് ചേര്‍ന്ന ദീപത്തൂണില്‍ തന്നെ ദീപം തെളിക്കണം,പ്രദേശത്തെ സമാധാനം തകരുമെന്ന സര്‍ക്കാര്‍ വാദം അസംബന്ധം: ഹൈക്കോടതി
മധുര തിരുപ്പരങ്കുണ്‍ട്രം ദീപം തെളിക്കല്‍ കേസില്‍ തമിഴ്നാട് സർക്കാരിന് തിരിച്ചടി.ജസ്റ്റിസ് സ്വാമിനാഥന്‍റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു.ദർഗയോട് ചേർന്ന ദീപത്തൂണില്‍ തന്നെ ദീപം തെളിക്കണം.ദേവസ്ഥാനത്ത് ദീപം തെളിക്കണം ; മറ്റുള്ളവർ അനുഗമിക്കരുത്.ദീപം തെളിച്ചാല്‍ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധം.സ്റ്റാലിൻ സർക്കാരിനെതിരെ ഉത്തരവില്‍ കടുത്ത വിമർശനമുണ്ട്.സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളരാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം.സമാധാനം തകരുന്നത് സർക്കാർ തന്നെ അസ്വസ്ഥത സ്പോണ്‍സർ ചെയ്‌താല്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു രാഷ്ട്രീയ അജണ്ടയ്ക്കായി ആ നിലയിലേക്ക് പോകരുത്‌അ.ത്തരം സാഹചര്യത്തിലേക്ക് സർക്കാർ തരംതാഴില്ലെന്ന് പ്രതീക്ഷിക്കുന്നതയും കോടതി പറഞ്ഞുഉയർന്ന സ്ഥലത്ത് ദീപം തെളിക്കുന്നത് വിശ്വാസികള്‍ക്ക് കാണാൻ വേണ്ടിയാണ്.വിശ്വാസികളുടെ ആവശ്യം ക്ഷേത്രഭരണ സമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങളില്ല.ദീപത്തൂണില്‍ തന്നെ ദീപം തെളിക്കണം.സർക്കാർ സാങ്കല്പിക ഭീതി പരത്തുകയാണ്.ദർഗയോട് ചേർന്ന് ദീപം തെളിക്കാൻ അനുമതി നല്‍കിയ ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലുകളില്‍ ജസ്റ്റിസുമാരായ ജി ജയചന്ദ്രൻ, കെ കെ രാമകൃഷ്ണൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പറഞ്ഞത്.,

