പൊതുപ്രവര്‍ത്തകയ്ക്ക് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

Jan 6, 2026 - 10:50
Jan 6, 2026 - 10:52
 0
പൊതുപ്രവര്‍ത്തകയ്ക്ക് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
This is the title of the web page

ആന്ധ്ര പ്രദേശില്‍ ജോലിചെയ്തിരുന്ന പൊതുപ്രവർത്തകയായ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഗോവയില്‍ ബിസിനസുകാരനായ ഹരിപ്പാട് സ്വദേശി ജയകുമാർ രാഘവനെ (54) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.പാലാരിവട്ടത്ത് ലോഡ്ജില്‍ ലഹരി കലർന്ന ഭക്ഷണം നല്‍കിയായിരുന്നു പീഡനം. ഒരുവർഷം മുൻപായിരുന്നു സംഭവം. പാലാരിവട്ടം പോലീസ് കേസെടുത്തതോടെ ഒളിവില്‍പ്പോയ ജയകുമാറിനെ പലവട്ടം ഗോവയിലും മറ്റു സ്ഥലങ്ങളിലും പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച അർധരാത്രിയോടെയാണ്‌ ജയകുമാറിനെ അറസ്റ്റ്‌ ചെയ്തത്‌. കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow