ഏലപ്പാറ ടൗണിന് സമീപം ഗാന്ധിനഗർ കോളനിക്ക് സമീപം എത്തിയ കാട്ടാനയെ കണ്ടെത്താൻ ആവശ്യമെങ്കിൽ ഡ്രോൺ പരിശോധന നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമർ ഫാറൂഖ്.
ഏലപ്പാറ ടൗണിന് സമീപം ഗാന്ധിനഗർ കോളനിക്ക് സമീപം എത്തിയ കാട്ടാനയെ കണ്ടെത്താൻ ആവശ്യമെങ്കിൽ ഡ്രോൺ പരിശോധന നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമർ ഫാറൂഖ്.ഞായറാഴ്ച രാത്രിയാണ് കാട്ടാന ഏലപ്പാറയുടെ സമീപ മേഖലയിൽ എത്തിയത്. പിന്നീട് ആന തേയിലക്കാട്ടിൽ നിലയുറപ്പിച്ചു.
വനം വകുപ്പ് രാത്രി എത്തിയെങ്കിലും ആന നിൽക്കുന്ന സ്ഥലം കണ്ടെത്തി തുരത്താൻ കഴിഞ്ഞില്ല. ആവശ്യമെങ്കിൽ ഡ്രോൺ ഉപയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉമർ ഫാറൂഖ് പറഞ്ഞു. കഴിഞ്ഞ ദിവസം അണ്ണൻ തമ്പി മലയിൽ കണ്ട ആനയാണ് ഏലപ്പാറയിൽ എത്തിയത് എന്നാണ് വനം വകുപ്പ് പറയുന്നത്.ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ജന ജീവിതത്തിന് വൻ ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് നിലവിൽ ഏലപ്പാറയിൽ .
ആർആടിയുടെ പെട്രോളിങ് ഏലപ്പാറയിൽ ഉറപ്പുവരുത്തണമെന്നും
ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു

