മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം, ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി മികച്ച സേവനമൊരുക്കി: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

Jan 5, 2026 - 12:09
Jan 5, 2026 - 13:31
 0
മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം, ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി മികച്ച സേവനമൊരുക്കി: മന്ത്രി കെ.ബി ഗണേഷ് കുമാര്‍
This is the title of the web page

മകരവിളക്കി നോടനുബന്ധിച്ച്‌ പമ്ബയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്ബയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കൂടുതല്‍ ബസ്സുകള്‍ സർവീസ് നടത്തുന്നതിനനുസരിച്ച്‌ പമ്ബ ഹില്‍ടോപ്പില്‍ പാർക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏർപ്പെടുത്തും.പരാതികള്‍ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. പമ്ബയില്‍ വന്ന് അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു. കെ. എസ്.ആർ.ടി.സി യുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാർ എന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയില്‍ കെഎസ്‌ആർടിസി സർവീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും.പമ്ബ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യല്‍ ഓഫീസർ ഡോ. അരുണ്‍ എസ്. നായർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow