ന്യൂ മാഹിയില്‍ തലക്ക് അടിയേറ്റ് അജ്ഞാതൻമരിച്ച നിലയില്‍ : മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോണ്‍ ട്രാവല്‍സിന്റെ വരാന്തയില്‍ അജ്ഞാതന്നെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.സംഭവത്തെ തുടർന്ന് ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തുടന്ന് മൃതദേഹം തുടർ നടപടികള്‍ക്കായി തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

