വൈദ്യുതി കേബിള്‍ സ്ഥാപിക്കാനെടുത്ത കുഴി മണ്ണിട്ട് മൂടിയില്ല, വെള്ളം നിറഞ്ഞപ്പോള്‍ ആഴം വ്യക്തമായില്ല, കുഴിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കേബിള്‍ സ്ഥാപിക്കാനെടുത്ത കുഴിയില്‍ ടിപ്പർ ലോറി മറിഞ്ഞ് അപകടം.ഉമനല്ലൂർക്ഷേത്രം റോഡില്‍ അലയൻസ് ക്ലബിന് മുന്നിലാണ് ലോറി മറിഞ്ഞത്. ഡ്രൈവർ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. കുഴിയില്‍ വെള്ളം നിറഞ്ഞ് കിടന്നിരുന്നതിനാല്‍ ആഴം വ്യക്തമായിരുന്നില്ല. കുഴിയെടുത്തപ്പോള്‍ പൈപ്പ് പൊട്ടിയത് അറിയാതെ മണ്ണിട്ട് മൂടിയിരുന്നു.
മയ്യനാട് ഭാഗത്ത് കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ വാല്‍വ് തുറന്നപ്പോള്‍ കുഴിയിലും റോഡിലും വെള്ളം നിറഞ്ഞു. കേബിള്‍ സ്ഥാപിക്കാൻ എടുത്ത കുഴിയില്‍ ആവശ്യത്തിന് മണ്ണിട്ട് മൂടാതിരുന്നതാണ് ടിപ്പർ ലോറിയുടെ ചക്രങ്ങള്‍ താഴ്ന്നിറങ്ങി അപകടത്തിന് കാരണം. എറെ നേരം പണിപ്പെട്ടാണ് ലോറി കുഴിയില്‍ നിന്ന് നീക്കിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മയ്യനാട് ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങി.

