ശബരിമലയും പുതുവത്സരത്തെ വരവേറ്റു ...

Jan 1, 2026 - 13:58
 0
ശബരിമലയും പുതുവത്സരത്തെ വരവേറ്റു ...
This is the title of the web page

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു.ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിനു അഗ്നി പകർന്നാണ് സന്നിധാനത്ത് പുതുവത്സരം ആഘോഷിച്ചത്.

ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളില്‍ കർപ്പൂരം നിറച്ച്‌ തുടർന്ന് കൃത്യം 12 മണിക്ക് ശബരിമലയിലെ ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷത്തിന്റെ ഭാഗമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow