അടിമാലിയിൽ നടന്ന ഒരു കല്യാണ ചടങ്ങിലാണ് സംഭവം. കാറ്ററിങ് ടീമിനൊപ്പം വന്ന യുവതി, വിരുന്നിൽ പാടാൻ അവസരം ലഭിച്ചപ്പോൾ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.

Jan 1, 2026 - 11:45
 0
അടിമാലിയിൽ നടന്ന ഒരു കല്യാണ ചടങ്ങിലാണ് സംഭവം. കാറ്ററിങ് ടീമിനൊപ്പം വന്ന യുവതി, വിരുന്നിൽ പാടാൻ അവസരം ലഭിച്ചപ്പോൾ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.
This is the title of the web page

കല്യാണവീട്ടിൽ വരനെയും വധുവിനെയും നിഷ്പ്രഭരാക്കി കയ്യടി നേടുകയാണ് കാറ്ററിങ്ങിനെത്തിയ യുവതി. വിവാഹവേദിയിൽ പാട്ടു പാടിയാണ് യുവതി താരമായത്. വിവാഹ വിരുന്നിനിടെ വേദിയിൽ പാടാൻ അവസരം ലഭിച്ച കാറ്ററിങ് തൊഴിലാളിയായ യുവതി, പാട്ടു പാടി സദസ്സിനെ മുഴുവൻ കയ്യിലെടുക്കുകയായിരുന്നു. പഴയ തമിഴ് ആൽബം ഗാനമായ ‘പൂങ്കുയിലെ എത്തന നാളാ നാ കാത്തിറുന്തേ’ എന്ന ഗാനമാണ് യുവതി മനോഹരമായി ആലപിക്കുന്നത്. സമൂഹമാധ്യമങ്ങളിലും വൈറലാണ് യുവതിയുടെ പ്രകടനം.  

അടിമാലിയിൽ നടന്ന ഒരു കല്യാണ ചടങ്ങിലാണ് സംഭവം. കാറ്ററിങ് ടീമിനൊപ്പം വന്ന യുവതി, വിരുന്നിൽ പാടാൻ അവസരം ലഭിച്ചപ്പോൾ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. ഗായികയുടെ മനോഹര ആലാപനം ആസ്വദിക്കുന്നവരെയും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ വലിയ കയ്യടികളാണ് ഗായികയ്ക്ക് ലഭിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ‘ചേച്ചിയുടെ ആലാപനം വളരെ പ്രഫഷനലായി തോന്നുന്നു’ എന്ന് ആരാധകർ കുറിക്കുന്നു. ‘മികച്ച അവസരങ്ങൾ തേടിയെത്തട്ടെ’ എന്ന് ഗായികയെ ആശംസിച്ചവരും നിരവധിയാണ്. കാറ്ററിങ് തൊഴിലാളിക്ക് പാടാൻ അവസരം നൽകിയവർക്കും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow