വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 8ന്; ഒ.പി. ക്ലിനിക്കിലേക്ക് ഫാര്‍മസിസ്റ്റ്, എ.എന്‍.എം/സ്റ്റാഫ് നഴ്സ്, അറ്റന്‍ഡര്‍ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിന്റെ കീഴില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിച്ചു വരുന്ന ഒ.പി. ക്ലിനിക്കിലേക്ക് ഫാര്‍മസിസ്റ്റ്, എ.എന്‍.എം/സ്റ്റാഫ് നഴ്സ്, അറ്റന്‍ഡര്‍ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജനുവരി 8ന് രാവിലെ 11.30 ന് ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.
താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍/സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രോവിലെ 11 മണിക്ക് ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ (മിനി സിവില്‍ സ്റ്റേഷന്‍, ന്യൂ ബ്ലോക്ക്, ഒന്നാം നില, തൊടുപുഴ) ഹാജരാകേണ്ടതാണ്. ഫോണ്‍: 04862 222399. ഫാര്‍മസിസ്റ്റ്-യോഗ്യത: പ്ലസ് ടു/ വിഎച്ച്എസ്ഇ പാസായിരിക്കണം (സയന്‍സ് ഒരു വിഷയമായി പഠിച്ചിട്ടുള്ളത്), ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച ഡിപ്ലോമ.
.എന്‍.എം./സ്റ്റാഫ് നഴ്സ്-യോഗ്യത: പ്ലസ് ടു/ വിഎച്ച്എസ്ഇ പാസായിരിക്കണം (സയന്‍സ് ഒരു വിഷയമായി പഠിച്ചിട്ടുള്ളത്), ബി.എസ്.സി നേഴ്സിംഗ് പാസായിരിക്കണം/ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പാസായിരിക്കണം, കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. അറ്റന്‍ഡര്‍-യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.

