ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍: അപേക്ഷാത്തീയതി നീട്ടി

Jan 1, 2026 - 08:59
 0
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍: അപേക്ഷാത്തീയതി നീട്ടി
This is the title of the web page

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്ിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ),പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), ഡാറ്റ എന്‍ട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു.

ഡിഗ്രിയാണ് പി.ജി.ഡി.സി.എ (2 സെമസ്റ്റര്‍) യോഗ്യത. പി.ജി.ഡി.സി.എഫ് (2 സെമസ്റ്റര്‍) യോഗ്യത- ബി.ടെക്/ബി.എസ്.സി (സി.എസ്)/ ബി.സിഎ /എം.ടെക്/എം.സി.എ/ എം.എസ്,സി (സി.എസ്), ഡി.ഡി.റ്റി.ഒ.എ (2 സെമസ്റ്റര്‍) യോഗ്യത- എസ്.എസ്.എല്‍.സി, ഡി.സി.എ (1 സെമസ്റ്റര്‍) യോഗ്യത-പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍) യോഗ്യത- എസ്.എസ്.എല്‍.സി. കൂടുതല്‍വിവരങ്ങള്‍ക്ക് - ഐ.എച്ച്.ആര്‍ .ഡി വെബ്സൈറ്റായ www.ihrdadmissions.org സന്ദര്‍ശിക്കുക. കോള്‍ സെന്റര്‍ നമ്പര്‍ 8547005000.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow