ഏലപ്പാറ ചെമ്മണ്ണ് റോഡിൽ ഹെലിബറിയാ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് പൊട്ടി റോഡിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് മാസങ്ങൾ ആയിട്ടും തകർന്ന ഭാഗത്തെ പുനർ നിർമ്മാണം വൈകുന്നു.
ഏലപ്പാറ ചെമ്മണ്ണ് റോഡിൽ ഹെലിബറിയാ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് പൊട്ടി റോഡിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് മാസങ്ങൾ ആയിട്ടും തകർന്ന ഭാഗത്തെ പുനർ നിർമ്മാണം വൈകുന്നു.നിലവിൽ വലിയ ഭാരവാഹനങ്ങൾ അടക്കം ഇതുവഴി കടന്നു പോകുന്നതാണ് റോഡിൽ ഒരു മുന്നറിയിപ്പ് സംവിധാനം ഒരുക്കിയത് മാത്രമാണ് ഏക നടപടി.
ഒരുമാസം മുൻപാണ് ഹെലിബറിയാ കുടിവെള്ള പദ്ധതിയിൽ നിന്നും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടി ഏലപ്പാറ ചെമ്മണ്ണ് റോഡിൽ ഓടിച്ചു കുത്തി വളവിന് സമീപത്ത് റോഡിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞു പോയത് സംരക്ഷണഭിത്തി ഇടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിലായി.
സംഭവം നടന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഈ തകർന്ന ഭാഗത്തെ അറ്റകുറ്റപ്പണി ഇതുവരെയും ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് മാത്രമാണ് ഏക നടപടി.
നിലവിൽ ഈ ഭാഗം വലിയ അപകട ഭീഷണിയാണ് ഭാരവാഹനങ്ങൾ ബസുകൾ അടക്കമുള്ളവ ഇതുവഴി കടന്നു പോകുന്നതാണ് സംരക്ഷണ ഭിത്തി തകർന്ന ഭാഗത്ത് ഒരേസമയം എതിർദിശകളിൽ നിന്ന് രണ്ടു വാഹനം എത്തിയാൽ സൈഡ് കൊടുക്കുന്ന വേളയിൽ റോഡിൻറെ ഒരുഭാഗം ഇടിയാൻ സാധ്യത ഏറെയുമാണ് കൂടാതെ ഈ റോഡിൻറെ താഴ്ഭാഗത്ത് ഏലത്തോട്ടം അടക്കം ഉള്ളതാണ് ഇവിടെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് ഇവർക്കെല്ലാം ഭീഷണിയാണ് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ഈ ഭാഗത്തെ സംരക്ഷണ ഭിത്തി നിർമ്മാണം ഉടൻ നടത്തണമെന്ന് ആവശ്യം ശക്തമായി ഇരിക്കുകയാണ്

