ദിവസവും ഒരേ ബസ്സിൽ ഒരുമിച്ച് സഞ്ചരിക്കുന്ന യാത്രക്കാർ ഒത്തൊരുമിച്ചപ്പോൾ അത് വലിയ സൗഹൃദ കൂട്ടായ്മയായി മാറി. കോട്ടയം എരുമേലിയിൽ നിന്നും ഇടുക്കി കളക്ടറേറ്റിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിലെ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഒത്തൊരുമിച്ചത്.

Dec 31, 2025 - 17:57
 0
ദിവസവും ഒരേ ബസ്സിൽ ഒരുമിച്ച് സഞ്ചരിക്കുന്ന യാത്രക്കാർ ഒത്തൊരുമിച്ചപ്പോൾ അത് വലിയ സൗഹൃദ കൂട്ടായ്മയായി മാറി.
കോട്ടയം എരുമേലിയിൽ നിന്നും ഇടുക്കി കളക്ടറേറ്റിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിലെ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരാണ്  ഒത്തൊരുമിച്ചത്.
This is the title of the web page

കോട്ടയം എരുമേലിയിൽ നിന്നും പുലർച്ചെ ഇടുക്കി കളക്ടറേറ്റ് പടിക്കലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്ന യാത്രക്കാരാണ് സൗഹൃദ കൂട്ടായ്മ രൂപീകരിച്ചത്. ഈ ബസ്സിൽ ഏറ്റവും അധികം സർക്കാർ ജീവനക്കാരാണ് യാത്ര ചെയ്യുന്നത്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ്, കളക്ടറേറ്റ്, SP ഓഫീസ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ഉൾപ്പെടെ ഈ ബസ്സിലെ സ്ഥിരം യാത്രക്കാരാണ്. ഇവരുടെ നേതൃത്വത്തിലാണ് സൗഹൃദ കൂട്ടായ്മ രൂപീകരിചതും പുതുവത്സര തലേന്ന് ആഘോഷമാക്കി മാറ്റിയതും.  

ഇതിൻറെ ഭാഗമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ മുഴുവൻ ആളുകളും പങ്കെടുത്തു.തുടർന്ന് കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്.വർഷങ്ങളായി പതിവു തെറ്റാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് ഇത്. തങ്ങളെ സുരക്ഷിതമായി ജോലിസ്ഥലത്ത് എത്തിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കുംആദരവ് അർപ്പിക്കുവാനും ആരും മറന്നില്ല. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമൂഹമാധ്യമം വഴി രൂപീകരിച്ച കൂട്ടായ്മയാണ് സൗഹൃദ കൂട്ടായ്മ. ഈ കൂട്ടായ്മയിൽ കെഎസ്ആർടിസിബസ്സിന്റെ ഡിപ്പോ അധികൃതരും ഈ ബസ്സിൽ സ്ഥിരം യാത്ര ചെയ്യുന്ന യാത്രക്കാരും ഉൾപ്പെടെയുണ്ട്. ബസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ ഇവർ പങ്കുവെക്കുന്നുണ്ട്. ഇങ്ങനെ സജീവമായാണ് ഈ ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് ഈ ഗ്രൂപ്പിലെ സൗഹൃദങ്ങൾ ഒത്തുചേർന്ന് സന്തോഷം പങ്കിടാം എന്ന ആശയം ഉണ്ടായത്.

ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ ഇവർ ഒത്തുചേർന്നത്. കട്ടപ്പനകെഎസ്ആർടിസി ഡിപ്പോ എ ടി ഒ ഷാജി കുര്യാക്കോസ് പി കെ ഷെഫീഖ് ജോഷി ജോർജ് പി കെ പ്രകാശ് എന്നിവർ സംസാരിച്ചു. യാത്രക്കാരുടെ ഈ ഒത്തുചേരൽ കെഎസ്ആർടിസി ഡിപ്പോ അധികൃതർക്കും ബസ്സിലെ ജീവനക്കാർക്ക് ഉൾപ്പെടെ പുതിയ ഒരു അനുഭവമാണ് സമ്മാനിച്ചതും.

What's Your Reaction?

like

dislike

love

funny

angry

sad

wow