പോലീസുകാരനെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഹമ്മ കപ്പേളസ്കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെണ്‍ മക്കളും ആണ് സന്തോഷ് കുമാറിനുള്ളത്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. ആത്മഹത്യകുറിപ്പ് കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍.

