ലൈഫ് കരുതലിൽ പത്ത് കുടുംബങ്ങൾക്ക്കൂടി വീട്
അടിമാലി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പത്ത് കുടുംബങ്ങൾക്ക്കൂടി വീട് അനുവദിച്ചു. മച്ചിപ്ലാവ് ലൈഫ് മിഷൻ ഭവന സമുച്ഛയത്തിലാണ് പുതുതായി പത്ത് കുടുംബങ്ങൾക്ക് കൂടി വീട് അനുവദിച്ചത്. അടിമാലി ലൈഫ് ഭവന സമുച്ചയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ താക്കോൽ ദാനം നിർവഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയമാണ് അടിമാലിയിലേത്. നിലവിൽ 150 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.വാർഡ് അംഗം റൂബി സജി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി ഷാജി ഗ്രാമപഞ്ചായത്തംഗങ്ങളാബാബു പി കുര്യാക്കോസ്, സനിത സജി, ആർ രഞ്ജിത, മനീഷ് നാരായണൻ, എം.എസ് ചന്ദ്രൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ നന്ദകുമാർ എന്നിവർ സംസാരിച്ചു.