നാങ്കുതൊട്ടി ക്ഷീരോൽപാദക സഹകരണ സംഘം (ആപ്കോസ്) ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Oct 14, 2026 - 14:24
 0
നാങ്കുതൊട്ടി ക്ഷീരോൽപാദക സഹകരണ സംഘം (ആപ്കോസ്) ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം
This is the title of the web page

നാങ്കുതൊട്ടി ക്ഷീരോൽപാദക സഹകരണ സംഘം (ആപ്കോസ്) ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം.നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി സംഘത്തിൽ അധികാരത്തിലെത്തുന്നത്. ആകെയുള്ള ഒൻപത് സീറ്റുകളിൽ ഏഴിലും കോൺഗ്രസ് പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രസിഡന്റായി അനീഷ് മാത്യു വട്ടംതൊട്ടിയിലിനെയും വൈസ് പ്രസിഡന്റായി സ്റ്റെഫി ബിനു മാക്കിയിലിനെയും തിരഞ്ഞെടുത്തു. ബിനു മാക്കിയിൽ, ബിനോയ് നിരപ്പേൽ, ജോയ് കവിയിൽ, സാലി കിഴക്കേ ചെത്തിപ്പുഴ, ജിൻസി പാറയിൽ എന്നിവരാണ് കോൺഗ്രസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ബോർഡ് അംഗങ്ങൾ. ശേഷിക്കുന്ന രണ്ട് സീറ്റുകളിൽ എൽ.ഡി.എഫ് പ്രതിനിധികളായ ജോസ് മാന്തറ, അശോകൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിജയികൾക്കായി സൊസൈറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപുലിക്കാട്ട്, പഞ്ചായത്ത് മെമ്പർ സിജോ ഇലന്തൂർ എന്നിവർ പങ്കെടുത്തു. നേതാക്കളായ ജോബി മാളികപ്പുറം, അനിൽ കടുകത്തല, ജോളി മുളയാനി, ചാക്കോ പൊട്ടൻപ്ലാക്കൽ, സംഘം ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow