വെല്ലുവിളികളെയും പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിട്ട കേരള രാഷ്ട്രീയത്തിലെ അപൂർവവ്യക്തിത്വം ആണ് കെ കരുണാകരൻ എന്ന് എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി
നിരവധി നേതാക്കൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും കേരളജനത ലീഡർ എന്ന പേരിട്ടു വിളിക്കുന്ന ഒരേയൊരു നേതാവ് കരുണാകരൻ മാത്രമാണ്. കേരളത്തിന്റെ ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കിയ ഭരണാധികാരി ആയിരുന്നു ലീഡർ എന്നും ഇ എം അഗസ്തി പറഞ്ഞു.
ഗാന്ധിസ്ക്വയറിൽ സ്‌ഥാപിച്ച കരുണാകാരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്.മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അനുസ്മരണപ്രഭാഷണം നടത്തി.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, നേതാക്കളായ ഷാജി വെള്ളംമാക്കൽ, പി എസ് മേരിദാസൻ, ജോസ് ആനക്കല്ലിൽ,റുബി വേഴമ്പത്തോട്ടം, കെ റ്റി ജയൻ, ജെസി ബെന്നി, സോണിയ ജയ്ബി, ബീനാ സിബി, സജിമോൾ ഷാജി, സന്തോഷ് ഒലിനാൽ, ബിൻസി ഷിനോജ്, ലിസി ജോണി, ഐബിമോൾ രാജൻ, പൊന്നപ്പൻ അഞ്ചപ്ര, ഷാജൻ എബ്രഹാം, രാധാകൃഷ്ണൻനായർ ഷാജൻ എബ്രഹാം, തങ്കച്ചൻ പാണാട്ട് തുടങ്ങിയവർ പങ്കെടുത്തു.

