ഈ വർഷത്തെ ക്രിസ്തു‌മസ് ആഘോഷം കട്ടപ്പന മർച്ചൻ്റ്സ് അസോ സിയേഷനും കട്ടപ്പന പൗരാവലിയും സംയുക്തമായി ഡിസംബർ 22 തിങ്കളാഴ്ച വൈകിട്ട് ആഘോഷിക്കും.

Dec 20, 2025 - 16:16
 0
ഈ വർഷത്തെ ക്രിസ്തു‌മസ് ആഘോഷം കട്ടപ്പന മർച്ചൻ്റ്സ് അസോ സിയേഷനും കട്ടപ്പന പൗരാവലിയും സംയുക്തമായി ഡിസംബർ 22 തിങ്കളാഴ്ച വൈകിട്ട് ആഘോഷിക്കും.
This is the title of the web page

ഈ വർഷത്തെ ക്രിസ്തു‌മസ് ആഘോഷം കട്ടപ്പന മർച്ചൻ്റ്സ് അസോ സിയേഷനും കട്ടപ്പന പൗരാവലിയും സംയുക്തമായി ഡിസംബർ 22 തിങ്കളാഴ്ച വൈകിട്ട് ആഘോഷിക്കും.

 സാന്താക്ലോസ് എന്ന് പേരിട്ടിരിക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി തിങ്കളാഴ്‌ച വൈകിട്ട് 5.30 ന് നിരവധി ക്രിസ്തുമസ് പാപ്പാമാർ, ബുള്ളറ്റ് റാലി, ബാൻ്റ്മേളം, ഡി.ജെ. വാഹനം എന്നിവയുടെയും വിവിധ സംഘടനാ നേതാക്കളുടെയും പൗരപ്രമുഖരുടെയും അകമ്പടിയോടെ വർണ്ണശബളമായ ക്രിസ്തുമസ് പുതുവത്സര കരോൾ റാലി മുനിസിപ്പൽ ടൗൺഹാൾ പരിസരത്തു നിന്നും കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ്മോൻ ഫ്ളാഗ് ഓഫ് ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റാലി കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ എത്തിച്ചേരുമ്പോൾ കരോൾ ഗാന പരിപാടികളും തുടർന്ന് ഏഴു മണിയോടെ കട്ടപ്പന മർച്ചന്റ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ക്രിസ്‌തുമസ് ആഘോഷ പരിപാടികൾ വികാരി ജനറൽ ഫാദർ എബ്രഹാം പുറയാറ്റ് ഉൽഘാടനം ചെയ്യും. പൗരപ്രമുഖരും വിവിധ ആത്മീയ ആചാര്യൻമാരും പങ്കെടുക്കുന്ന സമ്മേളനത്തിൽ കട്ടപ്പന സെൻ്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാദർ ജോസ് മംഗലത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മലനാട് എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ, കട്ടപ്പന ടൗൺ ജുമാ മസ്‌ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീക്ക് അൽ കൗസരി എന്നിവർ ക്രിസ്‌തുമസ് സന്ദേശം നൽകുന്നതാണ്.

കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ, മർച്ചൻ്റ്സ് യൂത്ത് വിംഗ്, മർച്ചന്റ്സ് വനിതാവിംഗ് എന്നിവയ്ക്കു പുറമെ എച്ച്.എം.റ്റി.എ, മർക്കൻ്റയിൽ ക്ലബ്ബ്, വിവിധ റോട്ടറി ക്ലബ്ബുകൾ, ലയൺസ് ക്ലബ്ബുകൾ, ജെ.സി.ഐ, വൈ.എം.സി.എ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ, വൊസാർഡ്, കട്ടപ്പന പബ്ലിക് ലൈബ്രറി, ബുള്ളറ്റ് ക്ലബ്ബ്, കട്ടപ്പന ക്ലബ്ബ്, കേരളാ ജേർണൽ, കട്ടപ്പനക്കാരൻ, ചിരി ക്ലബ്ബ്, സ്റ്റാർ ഫെയ്‌സ് സ്പോർട്ട്സ് ക്ലബ്ബ്, ഇല ക്ലബ്ബ്, എ.എ.എ.കെ, യൂത്ത് യുണൈറ്റഡ് ക്ലബ്ബ് മുതലായ നിരവധി സംഘടനകളും ക്ലബ്ബുകളും ഈ ആഘോഷത്തിൽ പങ്കാളികളാകും.

വാർത്ത വാർത്താ സമ്മേളനത്തിൽ ജോഷി കുട്ടട, സിജോമോൻ ജോസ്, ബൈജു വേമ്പനി, സാജു പട്ടരുമഠം, രമണൻ പടന്നയിൽ, സിജോ എവറസ്റ്റ്, ജോയൽ ജോസ്, റെജി വാട്ടപ്പള്ളി എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow