ഡിസംബറിൽ തണുത്ത് വിറച്ച് മൂന്നാർ . ഈ സീസണിൽ ആദ്യമായി മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
ഡിസംബറിൽ തണുത്ത് വിറച്ച് മൂന്നാർ . ഈ സീസണിൽ ആദ്യമായി മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസമായി മൂന്നാറിൽ തണുപ്പ് കൂടി വരികയായിരുന്നു. ഇന്ന് പുലർച്ചെ താപനില പൂജ്യം ഡിഗ്രിയിലെത്തി. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്. ദേവികുളം ഭാഗത്തും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ചെടികളിലും വാഹനങ്ങൾക്ക് മുകളിലും മഞ്ഞ് പുതച്ച് കിടക്കുകയാണ്.
തിങ്കളാഴ്ച താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. ഇതിന് ശേഷം വീണ്ടും തണുപ്പ് കൂടുകയായിരുന്നു.
താപനില പൂജ്യത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. രാത്രി തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധിയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

