തൊടുപുഴയിൽ യുവാവ് തോട്ടിൽ വീണ് മരിച്ചു.
തൊടുപുഴയിൽ യുവാവ് തോട്ടിൽ വീണ് മരിച്ചു. തൊടുപുഴ അഞ്ചിരി വാരികാട്ട് ദീപക് (കണ്ണൻ 38) ആണ് മരിച്ചത്. ബുധൻ ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കാൽവഴുതി തോട്ടിലേക്ക് വീണ് വെള്ളത്തിൽ മുങ്ങിയാണ് അപകടം. തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്‌കാരംവ്യാഴാഴ്ച്ച 3ന്. പിതാവ്: വിജയൻ. മാതാവ് പരേതയായ വിലാസിനി. സഹോദരി ദീപ്‌തി ( ഗവ.എച്ച്.എസ്.എസ് രാജകുമാരി).



