വാഗമൺ പുള്ളിക്കാനം ഡിസി കോളേജിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു.

Dec 10, 2025 - 09:47
 0
വാഗമൺ പുള്ളിക്കാനം ഡിസി കോളേജിന് സമീപം
കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു.
This is the title of the web page

വാഗമൺ പുള്ളിക്കാനം ഡിസി കോളേജിന് സമീപംകെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. ബസ് ഡ്രൈവറുടെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും മൂലം വലിയ അപകടം ഒഴിവായി.

വാഗമൺ പുള്ളിക്കാനം ഡിസി കോളേജിന് സമീപം ഇന്ന് രാവിലെയാണ് ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായത്. ഡ്രൈവർ റോഡരുകിലെ തിട്ടയിൽ ബസ് ഇടിപ്പിച്ചു നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. ബസ്സിൽ ഉണ്ടായിരുന്ന വർക്ക് നിസാര പരിക്കുകൾ സംഭവിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രാവിലെ ഏഴുമണിക്ക് ശേഷമാണ് അപകടമുണ്ടായത്. കുമളിയിൽ നിന്നും വാഗമൺ പുള്ളിക്കാനം വഴി തൊടുപുഴയ്ക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആണ് ഓട്ടത്തിനിടെ പുള്ളിക്കാനം ഡിസി കോളേജിന് സമീപത്ത് വച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ ഡ്രൈവറുടെ അവസരോചിത ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്. റോഡരികിലെ തിട്ടയിലേക്ക് ബസ് ഇടിപ്പിച്ച് നിർത്തി. വലിയ കൊടും വളവുകളും കയറ്റിറക്കങ്ങളും കൊക്കയും ഉള്ള പാതയാണ് ഇത്. ഈ ഭാഗത്തേക്ക് എത്തുന്നതിന് തൊട്ടു മുൻപാണ് വാഹനത്തിൻറെ ബ്രേക്ക് നഷ്ടപ്പെട്ടത്. 

കുറച്ച് താഴ്ഭാഗത്തേക്ക് ചെല്ലുന്ന സമയത്താണ് ബ്രേക്ക് നഷ്ടമായതെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു.അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കേറ്റു.പ്രവർത്തി ദിവസം ആയതിനാൽ ഇന്ന് ബസ്സിൽ നിറയെ ആളുകളും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow