കട്ടപ്പന ഉപജില്ല കലോത്സവ നഗരിയിൽ ശ്രദ്ധേയമായി സെൽഫി പോയിന്റ്
ജില്ലയിലെ വ്യവസായ കേന്ദ്രത്തിൻ്റെ തലസ്ഥാനമായ കട്ടപ്പനയിൽ നടന്ന് വരുന്ന കലോത്സവം നാടിൻ്റെ ഉത്സവമെന്ന നിലയിലാണ് മുന്നേരുന്നത്.കലോത്സവത്തിൻ്റെ വിജയത്തിനായി വിവിധ കമ്മിറ്റികളാണ് കഴിഞ്ഞ ഒരു മാസമായി പ്രവർത്തിക്കുന്നത്. കലോത്സവ വേദികളിലെ കമാനം നിലവാരം പുലർത്തുകയും ആകർഷകവുമാണ്.
മത്സരാർത്ഥികൾക്ക് ഫോട്ടോ എടുക്കാൻ സെൽഫി പോയൻ്റ് ഒരുക്കിയത് ഏറെ ആകർഷിണിയമാണ്. സെൽഫി പോയൻ്റിൽ കയറി മത്സരാർത്ഥികളും ഒപ്പം ഉള്ളവരും ഫോട്ടോ എടുത്തും മറ്റുമാണ് മടക്കം. മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിറനിലാവിനെ കൂടുതൽ പ്രകാശിപ്പിക്കാൻ പബ്ലിസിറ്റി കൺവീനർ വിൻസെൻ്റെ വിൻസെൻ്റ് ജോർജിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കലോത്സവം ഇത്ര മനോഹരമാക്കിയത്. പരാതിക്കാ നൽകാതെ മുന്നോട്ട് പോകാനാണ് സംഘടടകർ ശ്രമിക്കുന്നത്.
നിറനിലാവിൻ്റെ പ്രശോഭ കെടാതിരിക്കാൻ മികച്ച വിധി കർത്താക്കളെയാണ് എത്തിച്ചിരിക്കുന്നുത്. സമയക്രമം പാലിച്ച് മത്സരം മുന്നേറുകയാണ്. മൂന്ന് നാൾ നീണ്ട് നൽകുന്ന കലോത്സ്സ ആസ്വദിക്കാൻ ആസ്വാദകരും എത്തുന്നത് കലോത്സവത്തിൻ്റെ വിജയമായി മാറി.

