ഹോട്ടൽ മുറിയിൽ യുവതിയെ കുത്തി കൊന്നു.കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കൊച്ചിയിൽ യുവതിയെ കുത്തി കൊന്നു.കൊച്ചി കലൂർ എസ്.ആർ.എം റോഡിലെ ഓയോ ഹോട്ടലിലെ മുറിയിലാണ് സംഭവം. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ' അപ്പാർട്ട്മെൻ്റിൻ്റെ കെയർടെയ്ക്കർ കോഴിക്കോട് സ്വദേശി നൗഷീദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. അറസ്റ്റിലായ നൗഷീദിനെ പോലിസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.



