ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ തൊഴിലുടമകളുടെ പ്രത്യേക യോഗം നടന്നു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ തൊഴിലുടമകളുടെ പ്രത്യേക യോഗം നടന്നു.ഇരട്ടയാർ ഗ്രാമപഞ്ചായത്തും ചെമ്പകപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ യോഗം ഉദ്ഘാടനം ചെയ്തു.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വനിതാ സാംസ്കാരിക നിലയിൽ വെച്ചാണ് യോഗം ചേർന്നത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുന്ന മുഴുവൻ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.അതിഥി തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർ ഡോക്ടർ നിതിൻ എസ് വിശദീകരിച്ചു.
അതിഥി തൊഴിലാളിക്ക് ഇടയിൽ നടക്കുന്ന നിയമലംഘനങ്ങളെ സംബന്ധിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് തൊഴിലുടമകൾക്ക് ഉണ്ടാകുന്ന വിവിധതരം പ്രതിസന്ധികൾ ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലി പുലിക്കാട്ട് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാലച്ചൻ വെള്ളക്കട, ജാൻസി ടോമി, ഹെൽത്ത് ഇൻസ്പെക്ടർ ജയ്സൺ സി ജോൺ, മോൻസി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി എന്നിവർ സംസാരിച്ചു.

