ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു

Oct 21, 2025 - 19:41
 0
ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു
This is the title of the web page

ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു.വിവിധ ക്ഷേത്രങ്ങളിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വാസവനും രാജിവെക്കണം എന്ന ആവശ്യപ്പെട്ടു കൊണ്ടായിരുന്നു, പ്രതിഷേധ പ്രകടനം. പ്രതിഷേധ പ്രകടനത്തിൽ ബിജെപി വള്ളക്കടവ് ഏരിയ പ്രസിഡന്റ് അനീഷ് എം എ അധ്യക്ഷനായിരുന്നു.

കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സുജിത് ശശി പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മണ്ഡലം സെക്രട്ടറി പി എസ് രതീഷ്,കർഷകമോർച്ച ജില്ല പ്രസിഡന്റ് മോഹൻദാസ്, ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് പി എൻ പ്രസാദ് ബി എം എസ് മുൻ ജില്ലാ അധ്യക്ഷൻ വിജയൻ, മണ്ഡലം മുൻ ജനറൽ സെക്രട്ടറി കെ കെ സന്തോഷ് കിഴക്കേ മുറിയിൽ വിവിധ ബൂത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow