കട്ടപ്പന പാറക്കടവ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന രണ്ട് വലിയ വാകമരങ്ങൾ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാൽനട വാഹന യാത്രികർക്കും അപകട ഭീഷണി സൃഷ്ടിക്കുന്നു
പുളിയന്മല കട്ടപ്പന പാതയിൽ പാറക്കടവ് ജംഗ്ഷന് സമീപം റോഡിനോട് ചേർന്ന് നിലകൊള്ളുന്ന രണ്ടു വലിയ വാകമരങ്ങളാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. വലിയ രീതിയിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന ഈ മരം കഴിഞ്ഞദിവസം ഉണ്ടായത് പോലെ ശക്തമായ മഴഉണ്ടായാൽ ഏതുനിമിഷവും നിലം പതിക്കുന്ന സാഹചര്യമാണ്. മരത്തിന്റെ അപകട ഭീഷണി സംബന്ധിച്ച നിരവധി തവണ പ്രദേശത്തെ വ്യാപാരികൾ കട്ടപ്പന നഗരസഭ അധികൃതർക്ക് പരാതിയും നിവേദനവും അടക്കം നൽകിയതാണ് എന്നാൽ നടപടി ഒന്നുമായിട്ടില്ല.
വീണ്ടും ഈ വിഷയം ചൂണ്ടിക്കാട്ടി പ്രദേശത്തെ വ്യാപാരികൾ നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്.സ്കൂൾ വിദ്യാർഥികൾ അടക്കം കാൽനടയായി പോകുന്നതും ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉള്ള ഒരു മേഖല കൂടിയാണ് ഇത്.ഇവിടെയാണ് അപകട ഭീഷണിയായി ഈ മരം നിലകൊള്ളുന്നത്.
മാസങ്ങൾക്ക് മുൻപ് അപകട ചൂണ്ടിക്കാട്ടിയ സമയത്ത് ഈ മരത്തിൻറെ ശിഖരം നഗരസഭ അധികൃതർ വെട്ടി മാറ്റിയതാണ്. അന്ന് താമസം കൂടാതെ മരം ഇവിടെ നിന്ന് മുറിച്ചു മാറ്റാമെന്ന് ബന്ധപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞിരുന്നു എന്നാൽ ഇതിൽ പിന്നീട് നടപടി ഒന്നുമുണ്ടായില്ല.കഴിഞ്ഞദിവസം ശക്തമായ മഴ പെയ്ത സമയത്ത് തോട്ടിൽ വലിയ രീതിയിൽ വെള്ളം ഒഴുക്ക് ഉണ്ടായി. ഈ സമയം ഈ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി ഇതിനാൽ ഈ മരം ബലവത്തായ രീതിയിലുള്ള ഇപ്പോൾ നിലകൊള്ളുന്നത്.
ഇനി ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഏതുസമയവും നിലം പതിക്കാം .ഇലവൻ കെവി വൈദ്യുതി ലൈൻ അടക്കം ഈ മരത്തിൻറെ സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. വൈദ്യുതി ലൈൻ ഈ മരത്തിൽ മുട്ടിയാണ് നിൽക്കുന്നത്. വലിയ അപകട ഭീഷണിയാണ് നിലവിൽ ഈ ഭാഗത്ത് ഉള്ളത്. അടിയന്തരമായി കട്ടപ്പന നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ഈ മരം വെട്ടി മാറ്റി അപകട ഭീഷണിക്ക് ഒരു പരിഹാരം കാണണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.

