അന്തർ സംസ്‌ഥാന എം ഡി എം എ.വിൽപ്പന സംഘത്തിലെ പ്രധാനി കട്ടപ്പനയിൽ അറസ്റ്റിൽ

Oct 21, 2025 - 13:32
 0
അന്തർ സംസ്‌ഥാന എം ഡി എം എ.വിൽപ്പന സംഘത്തിലെ പ്രധാനി കട്ടപ്പനയിൽ അറസ്റ്റിൽ
This is the title of the web page

 വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രം എം. ഡി എം എ യുമായി യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ.കട്ടപ്പന, മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ അശോകന്റെ മകൻ സുധീഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി(തിങ്കൾ) സുധിഷിന്റെവീട്ടിൽ നടത്തിയ പരശോധനയിലാണ് 39.7 ഗ്രം എം. ഡി എം എ യുമായി യുവാവ് അറസ്റ്റിലായത്.

 ബാംഗ്ലൂരിൽ നിന്ന് വില്പനക്കായി എം ഡി എം എ കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന സംഘത്തിൽ പ്പെട്ട ഇയാളിൽ നിന്ന് എം ഡി എം എ വാങ്ങി ഉപയോഗിക്കുന്നവരിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് വല വിരിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള എല്ലാ ശ്രമവും നടത്തി വരുകയാണെന്ന് കട്ടപ്പന ഡി വൈ എസ് പി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന സി ഐ റ്റി സി മുരുകൻ, എസ്. ഐ. ബേബി ബിജു,എസ് ഐ മഹേഷ്, എസ് സി പി ഓ മാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒ മാരായ അൽബാഷ് , ബിജിൻ, സബീന,

 ജില്ലാ ഡാൻസാഫ് റ്റിം അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിൽ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പ്രതിയെ പിടികൂടുകയും 39.7ഗ്രം എം. ഡി. എം. എ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞു കോടതിയിൽ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow