ഇരട്ടയാർ ശാന്തിഗ്രാമിൽ 66 കെ വി വൈദ്യുത ടവറിന് ഇടിമിന്നലേറ്റു.ഇടിമിന്നലിൽ 66 കെ വി ലൈനിന്റെ ഡിസ്ക് കണ്ടക്ടർ കത്തി നശിച്ചു
ഇരട്ടയാർ ശാന്തിഗ്രാമിൽ 66 കെ വി വൈദ്യുത ടവറിന് ഇടിമിന്നലേറ്റു.ഇടിമിന്നലിൽ 66 കെ വി ലൈനിന്റെ ഡിസ്ക് കണ്ടക്ടർ കത്തി നശിച്ചു.ഇതോടുകൂടി നെടുങ്കണ്ടം,വണ്ടൻമേട് , കട്ടപ്പന സബ്സ്റ്റേഷനുകളിൽ വൈദ്യുതി വിതരണം പൂർണമായും നിലച്ചു.ഇന്നലെ അർദ്ധരാത്രിയോട് കൂടിയാണ് ടവറിന് ഇടിമിന്നലേറ്റത്.വലിയ ശബ്ദത്തോടുകൂടി ലൈൻ ഡിസ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
ആദ്യം നാട്ടുകാർക്ക് സംഭവം മനസ്സിലായില്ലെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇടിമിന്നലേറ്റതായി സ്ഥിരീകരിച്ചത്.ഇത് മൂന്നാം തവണയാണ് സമാനമായ ടവറിന് ഇടിമിന്നൽ ഏൽക്കുന്നത്.കഴിഞ്ഞവർഷം ഇടിമിന്നൽ ഏറ്റപ്പോൾ മിന്നൽ രക്ഷാകവചം സ്ഥാപിച്ചിരുന്നു.എന്നാൽ അതും കൂടി ഇത്തവണത്തെ ഇടിമിന്നലിൽ തകർന്നതായാണ് അധികൃതർ പറയുന്നത്.
കൂട്ടുങ്കൽ റോയിയുടെ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടവറിനാണ് ഇടിമിന്നൽ ഏറ്റത്.നെടുങ്കണ്ടം, വണ്ടൻമേട്,കട്ടപ്പന സബ്സ്റ്റേഷനുകളിലാണ് ഇതുമൂലം വൈദ്യുതി വിതരണം മുടങ്ങിയിട്ടുള്ളത്.സാധ്യമായ മേഖലകളിൽ ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി ലൈൻ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.വൈകുന്നേരത്തോടുകൂടിയേ പൂർണ്ണമായ രീതിയിൽ മേഖലയിൽ വൈദ്യുതി വിതരണം സാധ്യമാവു.

