അടിമാലി മാങ്കുളം വിരിപ്പാറയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം
അടിമാലി മാങ്കുളം വിരിപ്പാറയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്ക്.തമിഴ്നാട് തിരുപ്പൂരിൽ നിന്നും എത്തിയവരാണ് അപകടത്തിൽ പെട്ടത്. 24 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ബസിനുള്ളിൽ കുടുങ്ങി കിടന്ന അമ്മയേയും കുഞ്ഞിനേയും ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. മൈബൈൽ ഫോണിന് റേഞ്ചില്ലാത്ത മേഖലയിലാണ് അപകടം സംഭവിച്ചത്. ഇതു മൂലം രക്ഷാപ്രവർത്തനവും വൈകി. പരുക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

