കട്ടപ്പന താലൂക്ക് ആശുപത്രിക്കായി 15 കോടി രൂപ നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍

Oct 19, 2025 - 14:22
 0
കട്ടപ്പന താലൂക്ക് ആശുപത്രിക്കായി 15 കോടി രൂപ നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

കട്ടപ്പന താലൂക്ക് ആശുപത്രിക്കായി 15 കോടി രൂപ അനുവദിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭയുടെ വികസന സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാത്രമല്ല, കട്ടപ്പനയിലെ എല്ലാ റോഡുകളും മികച്ച നിലവാരമുള്ള റോഡുകള്‍ ആക്കുമെന്നും ജലസേചനവകുപ്പിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ ഫാക്ടറി വെള്ളയാംകുടിയില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കട്ടപ്പന നഗരസഭയില്‍ സംഘടിപ്പിച്ച വികസന സദസ് നഗരസഭാ കൗണ്‍സിലര്‍ ഷാജി കൂത്തോടില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുധര്‍മ മോഹന്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍മാരായ ബെന്നി കുര്യന്‍, സിജോ മോന്‍ ജോസ്,ബിനു കേശവന്‍,ധന്യ അനില്‍,നിഷാ പി. എം, ബിന്ദുലത രാജു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സൂപ്രണ്ട് സജി തോമസ്, നഗരസഭ സൂപ്രണ്ട് ശ്യാം എസ് എസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വിഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. നഗരസഭയുടെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് കട്ടപ്പന നഗരസഭ സെക്രട്ടറി അജി. കെ തോമസ് അവതരിപ്പിച്ചു. പുതിയ സ്റ്റേഡിയം, ഗതാഗത കുരുക്ക്, കട്ടപ്പന ബസ് സ്റ്റാന്‍ഡ് നവീകരണം,ഫ്‌ളാറ്റ് സമുച്ചയ പ്രശ്‌നം, ടൂറിസം, ക്ഷിര കര്‍ഷക സംരക്ഷണം, കെ എസ് ആര്‍ ടി സി ഡിപ്പോ, ഐസിഡിഎസ് ഓഫീസ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ സദസില്‍ പൊതുജനങ്ങള്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സമ്പൂര്‍ണത കൈവരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. അതിദരിദ്രരായി കണ്ടെത്തിയ 129 കുടുംബങ്ങളും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടി. ലൈഫ് മിഷന്‍ പദ്ധതിയില്‍ 1338 കുടുംബങ്ങള്‍ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ 1163 ഭവനങ്ങള്‍ പൂര്‍ത്തികരിക്കുകയും 175 ഭവനങ്ങള്‍ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്.

ഇതിനായി 3 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി പഠിതാക്കളായി കണ്ടെത്തിയ 5507 പേര്‍ പഠനം പൂര്‍ത്തികരിച്ചു സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച നഗരസഭ ആയി കട്ടപ്പന നഗരസഭ മാറി. വാര്‍ധക്യ കാല പെന്‍ഷനായി 2,61,498,50 രൂപ ചെലവഴിച്ചു.

മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നഗരസഭ കാഴ്ച്ച വച്ചു. കമ്മ്യുണിറ്റി തലത്തില്‍ അഞ്ചു ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പൊതു സ്ഥലത്ത് 144 ബോട്ടില്‍ ബൂത്തുകളും ബിന്നുകളും സ്ഥാപിച്ചു. മിനി എം സി എഫുകള്‍ 48 എണ്ണം സ്ഥാപിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. കെ സ്മാര്‍ട്ട് സേവനത്തിലൂടെ പതിനായിരം അപേക്ഷകള്‍ നഗരസഭയ്ക്ക് ലഭിക്കുകയും ഇതില്‍ വിവിധ സേവനങ്ങളിലായി 7201 ഫയലുകള്‍ തീര്‍പ്പാക്കി.

 പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ഇതുവരെ നാല്‍പ്പത് ലക്ഷം തുക ചെലവഴിച്ചു. വയോമിത്രം പദ്ധതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 48 ലക്ഷം രൂപയും ചെലവഴിച്ചു. റോഡ് മെയിന്റന്‍സിനായി നഗരസഭാ ഇതുവരെ 8,17,951,70 തുക ചെലവഴിച്ചു. ആരോഗ്യ മേഖലയില്‍ 3 പുതിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അങ്കണവാടി പോഷകാഹാര പദ്ധതിക്കായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആകെ 3,12,971,00 രൂപ ചെലവഴിച്ചു. ഭിന്നശേഷി സ്‌കോളര്‍ഷിപ്പിനായി 70 ലക്ഷം, വയോജന ക്ഷേമ പദ്ധതികള്‍ക്കായി 25 ലക്ഷം എന്നിവ ചെലവഴിച്ചു. മൃഗ സംരക്ഷണ മേഖലയില്‍ 15 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.

കൂടാതെ, നഗര സൗന്ദര്യ വല്‍ക്കരണം, തണലിടം പദ്ധതി, അറവുശാല നവീകരണം, അങ്കണവാടികളുടെ നിര്‍മ്മാണം, കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, ഷെല്‍ട്ടര്‍ ഹോം തുടങ്ങിയവയെല്ലാം നഗരസഭയുടെ തനത് പ്രവര്‍ത്തനങ്ങളാണ്.

വയോമിത്ര സംഗമം, ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍, തൊഴില്‍ മേളകള്‍, തുമ്പുര്‍ മൂഴി മോഡല്‍ പ്ലാന്റ് സ്ഥാപിക്കല്‍, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ എന്നിവ നഗരസഭ നടപ്പാക്കിയ നൂതനാശയങ്ങള്‍ ആണ്. ജനപ്രതിനിധികള്‍,ഹരിത കര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍,ആശാ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സദസില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow