സന്യാസി ശ്രേഷ്ഠന്മാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ഇടുക്കിയിൽ എത്തി
കേരളത്തിൻ്റെ സാംസ്കാരിക തനിമ വീണ്ടെടുക്കാൻ സന്യാസി ശ്രേഷ്ഠന്മാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ഇടുക്കിയിൽ എത്തി. മാതാ അമൃതാനന്ദമയി ദേവി രക്ഷാധികാരിയായി കേരള മാർഗ്ഗദർശകമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിലാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സന്ദേശയാത്ര സംഘടിപ്പിച്ചിരിക്കുന്നത് .സന്യാസി യാത്രയോട് അനുബന്ധിച്ച് കട്ടപ്പന കല്ലറക്കൽ ഓഡിറ്റോറിയത്തിൽ ഹിന്ദു നേതൃ സമ്മേളന നടന്നു.



