ഷാഫി പറമ്പിൽ എംപിയെയും കോഴിക്കോട് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാറിനെയും അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
കെപിസിസി വർക്കിംഗ് പ്രസിഡൻറ് ഷാഫി പറമ്പിൽ എംപിയെയും കോഴിക്കോട് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാറിനെയും അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകരെ നരനായാട്ട് നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷൻ മുൻപിൽ സമാപിച്ചു. പോലീസ് സ്റ്റേഷനു മുന്നിൽ നേരിയ സംഘർഷം ഉണ്ടായി.
തുടർന്ന് നടന്ന ഉപരോധസമരം കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി ഉദ്ഘാടനം ചെയ്തു.അധികാരത്തിന്റെ അഹങ്കാരത്തിൽ അണികളെ തെരുവിൽ കയറു വിട്ടിരുന്ന പിണറായി വിജയൻ ഇപ്പോൾ ആ പണി പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സിജു ചാക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ എ മാത്യു. പ്രശാന്ത് രാജു, ആൽബിൻ മണ്ണംഞ്ചേരി, രാജൻ കാലാച്ചിറ, സജിമോൾ ഷാജി, ജിതിൻ ഉപ്പമാക്കൽ, ഷമേജ് കെ ജോർജ്, പി എസ് മേരിദാസൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

