ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ഭൂപരിഷ്കരണ നിയമത്തിന്റെ പേരിലും ദേശീയപാത 85ന്റെ നിർമ്മാണ നിരോധന വിഷയത്തിലും മന്ത്രി റോഷി അഗസ്റ്റിനെതിരെയും സർക്കാരിനെതിരെയും യുഡിഎഫും യൂത്ത് കോൺഗ്രസും അപവാദപ്രചരണം നടത്തുന്നുവെന്നും മന്ത്രിയുടെ ഓഫീസ് പടിക്കൽ നടത്തിയ സമരത്തിലും പ്രതിഷേധിച്ചാണ് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സമര പരിപാടികൾ സംഘടിപ്പിച്ചത്.
നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിനുശേഷം നടന്ന സമ്മേളനം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ കാര്യത്തിൽ സർക്കാർ അവസരോചിതമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും യുഡിഎഫിന്റെ അപവാദ പ്രചാരണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നുംസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി . വി. വർഗീസ് പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ ഇടതുപക്ഷ സർക്കാരിന്റെ കരുത്തനായ മന്ത്രി ആണെന്നും 2026 ലെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും റോഷി അഗസ്റ്റിൻ മൂന്നാം ഇടതുപക്ഷ സർക്കാരിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി ആയിരിക്കുമെന്നും സി വി വർഗീസ് പറഞ്ഞു.എൽഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കൺവീനർ അനിൽ കൂവ പ്ലാളാക്കൽ അധ്യക്ഷത വഹിച്ചു.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, കേരള കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡണ്ട് ഷാജി കാഞ്ഞമല മറ്റു നേതാക്കളായ രാരിച്ചൻ നീർണാകുന്നേൽ, കെ ജി സത്യൻ,മനോജ് എം. തോമസ് ജോസ് കുഴികണ്ടം, സി എം അസീസ്, പി ബി സബീഷ്, ഉൾപ്പെടെ നിരവധി നേതാക്കൾ പ്രസംഗിച്ചു.

