ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം; യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി

Oct 22, 2026 - 14:07
 0
ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം; യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി
This is the title of the web page

ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബി.ജെ.പി അംഗത്തിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫ് ഭരിച്ചിരുന്ന ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം യു.ഡി.എഫിനൊപ്പം കൂടിയതോടെ കഴിഞ്ഞ 3നാണ് യു.ഡി.എഫ് നേതൃത്വം കട്ടപ്പന ബ്ലോക്ക് ജോയന്റ് ബി.ഡി.ഓ മുന്‍പാകെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഇത് പ്രകാരമാണ് ഇന്ന് അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടന്നത്. 

18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 10 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലെ അവിശ്വാസം പാസാകൂ എന്നിരിക്കെ ബി.ജെ.പിയുടെ പിന്തുണ യു.ഡി.എഫ് തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ബി.ജെ.പി അംഗത്തിന് പാര്‍ട്ടി വിപ്പ് നല്‍കി. തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കേണ്ട 11 മണിക്ക് ബി.ജെ.പി അംഗത്തെ യു.ഡി.എഫ് നേതാക്കള്‍ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി അംഗം നിഷ പ്രദീപ് വോട്ട് ചെയ്തതോടെ അവിശ്വാസം പാസായി. 18 ആംഗങ്ങളുള്ള ഭരണസമിതിയില്‍ 10 അംഗങ്ങളുടെ വോട്ടോടെയാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. 

18 വാര്‍ഡുകളുള്ള ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് 8, യു.ഡി.എഫ് 8, ബി.ജെ.പി 1, സ്വതന്ത്ര 1 എന്നതാണ് കക്ഷിനില. അവിശ്വാസം പാസായതോടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല.

What's Your Reaction?

like

dislike

love

funny

angry

sad

wow