ഇടുക്കി മൂന്നാറിൽ ഇനി 24 മണിക്കൂറും ഷാഡോ പോലീസിന്റെ നിരീക്ഷണം

Oct 10, 2025 - 14:05
 0
ഇടുക്കി മൂന്നാറിൽ ഇനി 24 മണിക്കൂറും  ഷാഡോ പോലീസിന്റെ നിരീക്ഷണം
This is the title of the web page

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നാർ ഇക്കാ നഗറിൽ വാഹനം റോഡരികിൽ നിർത്തിയതുമായി ബന്ധപ്പെട്ട് കാറിലെത്തിയ ഒരു സംഘം എറണാകുളത്തു നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ കുടുംബത്തെ ആക്രമിക്കുന്നത്.വാഹനം റോഡ് അരികിൽ നിർത്തിയതുമായി ബന്ധപ്പെട്ട ആദ്യം വാക്കു തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇവിടെ നിന്നും മടങ്ങിയ സഞ്ചാരികളെ മൂന്നാർ ടൗണിൽ വച്ച് പിന്നാലെ കാറിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഭാര്യയ്ക്കും ഭർത്താവിനും കുട്ടിക്കും പരിക്കേൽക്കുകയായിരുന്നു.തുടർന്ന് മൂന്നാർ പോലീസിൽ പരാതി നൽകി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സഞ്ചാരികളെ മർദ്ദിച്ച പ്രതികൾ ഒളിവിലാണ് ജാമ്യമില്ല വകുപ്പുപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആക്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും 24 മണിക്കൂറും മൂന്നാറിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കുമെന്നും മൂന്നാർ ഡിവൈഎസ്പി എസ് ചന്ദ്രകുമാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗൈഡുമാരോ ഡ്രൈവർമാരോ സഞ്ചാരികളെ ഉപദ്രവിച്ചാൽ ഗൈഡുമാരെ ഈ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനും ഡ്രൈവർമാരുടെ ലൈസൻസ് അടക്കം റദ്ദാക്കുന്നതിനും ഇടുക്കി ജില്ലാ പോലീസ് മേധാവി വഴി വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

നടപടിക്ക് മുന്നോടിയായി ഇന്ന് ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും കൃത്യമായ ബോധവൽക്കരണം നടത്തിയ ശേഷം മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നടപടി സ്വീകരിക്കാൻ തന്നെയാണ് മൂന്നാർ പോലീസിനെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow