അഫ്പ്രോ - മോൻഡലസ് എന്നിവരുടെ സംയുക്ത സഹായത്തോടെ മൂലമറ്റം സെൻറ് ജോസഫ് കോളേജിലെ വുമൺസെല്ലുമായി ചേർന്നുകൊണ്ട് ജെൻഡർ സെൻസിറ്റിവിറ്റി പ്രോഗ്രാം നടത്തപ്പെട്ടു
അറക്കുളം സെൻറ് ജോസഫ് കോളേജിൽ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ മോഡലസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന അഫ്പ്രോ എന്ന എൻജിയോയുമായി ചേർന്ന് "From awareness to acceptance" എന്ന വിഷയത്തിൽ ജെൻഡർ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 9താം തീയതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെട്ടത്.
വനിതാ സെല്ലിന്റെ കോഡിനേറ്റർ ഡോ. അനു ആൻറണി സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ട്രാൻസ്ജെൻഡർ ബോർഡ് അംഗവും കേരള സാമൂഹിക നീതി വകുപ്പിന്റെ ട്രാൻസ്ജെൻഡർ സെൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസറുമായ ശ്രീമതി. ശ്യാമ എസ് പ്രഭയായിരുന്നു ക്ലാസ് നയിച്ചത്. ആഫ്രോയുടെ കോഡിനേറ്റേഴ്സായ ജിബിൻ തോമസ്, മെർലിൻ മാത്യു, അലൻ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

