കാർഷികമേഖലക്ക് പിന്നാലെ പൊതുവിതരണ മേഖലയിലും വൻകിട കുത്തകൾക്കായുള്ള ജനദ്രോഹി നടപടികൾ ആവിഷ്കരിക്കുന്നുവെന്ന് ഇടുക്കി എം എൽ എ റോയി കെ പൗലോസ്.
കാർഷികമേഖലക്ക് പിന്നാലെ പൊതുവിതരണ മേഖലയിലും വൻകിട കുത്തകൾക്കായുള്ള ജനദ്രോഹി നടപടികൾ ആവിഷ്കരിക്കുന്നുവെന്ന് ഇടുക്കി എം എൽ എ റോയി കെ പൗലോസ്. കേരള സ്‌റ്റേറ്റ് റീടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ആദ്യം വൻകിട കുത്തകകൾക്ക് ലാഭം ഉണ്ടാക്കാൻ കാർഷിക മേഖലയെ തകർക്കാൻ ഒരുങ്ങിയപ്പോഴാണ് ഡൽഹിയിൽ കർഷക രോഷം അലയടിച്ചത്. ഇപ്പോൾ പൊതുമേഖല ചെയും തകർക്കാൻ ഒരുങ്ങുകയാണ്. ഇതിനെ കേരളസർക്കാർ ചെറുക്കുമെന്നും റോയികെ പൗലോസ് സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
പൊതുവിതരണ സംവിധാനം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. റേഷൻ വ്യാപാരികൾക്ക് ആവശ്യമായ വേതനം നൽകാൻ സർക്കാർ തയാറാകുന്നില്ല. 2018ൽ നടപ്പാക്കിയ നാമമാത്രമായ വേതന പാക്കേജ് എട്ടുവർഷത്തിനുശേഷമാണ് ചെറിയ തോതിൽ വർധിപ്പിച്ചത്. സർക്കാർ നിയോഗിച്ച കമ്മിഷന്റെ ശുപാർശപോലും പരിഗണിക്കാതെയായിരുന്നു നടപടി. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം രണ്ടുതവണ ചർച്ച നടത്തി. റേഷൻ വ്യാപാരി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കെടിപിഡിഎസ് ഭേദഗതിയും വേതന വർധനവും സംബന്ധിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എഎവൈ കാർഡുകൾക്ക് ആളോഹരി വിഹിതം ഏഴുകിലോ ആക്കിയും മുൻഗണനാ കാർഡുകളുടെ എണ്ണം കുറച്ചും റേഷൻ വിഹിതം വെട്ടിച്ചുരുക്കിയും കേന്ദ്ര സർക്കാർ സ്മാർട്ട് പിഡിഎസ് നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇത് റേഷൻ മേഖലയ്ക്ക് തിരിച്ചടിയാകുന്ന സാഹചര്യമുള്ളപ്പോഴാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. കട്ടപ്പന ടൗൺ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചത് സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എ ഡി വർഗീസ് അധ്യക്ഷത വഹിച്ചു ഉടുമ്പൻചോല എം എൽ എ സേനാപതി വേണു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കാടമ്പുഴ മൂസാ നാജി സംഘടന സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ ബിജു കൊട്ടാരക്കര , കട്ടപ്പന നഗരസഭ കൗൺസിലർ സോണിയ ജയ് ബി വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന പ്രസിഡൻ്റ് സാജൻ ജോർജ് വിവിധ താലൂക്ക് പ്രസിഡൻ്റുമാർ തുടങ്ങിയവർ സംസാരിച്ചു പൊതുസമ്മേളനത്തിന് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

