രാജാക്കാട് എൻ ആർ സിറ്റി സ്കൂളിൽ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു

Oct 10, 2025 - 07:33
 0
രാജാക്കാട് എൻ ആർ സിറ്റി  സ്കൂളിൽ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു
This is the title of the web page

രാജാക്കാട് എൻ ആർ സിറ്റി സ്കൂളിൽ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു.. രാജാക്കാട് സ്വദേശിനിയായ രണ്ടാം ക്ലാസുകാരിക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഉച്ച ഭക്ഷണത്തിനായി കൈകഴുകാൻ പോയപ്പോൾ പാഞ്ഞെത്തിയ നായ ഇടതു കൈയ്യിൽ കടിക്കുകയായിരുന്നു. വിദ്യാർത്ഥിനി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഈ സ്കൂളിലെ വരാന്തയിലും പരിസരത്തും തെരുവ് നായ്ക്കൾ കിടക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതരെയും, രാജാക്കാട് പഞ്ചായത്തിനെയും അറിയിച്ചിരുന്നു എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് സംരക്ഷണവും, കരുതലും നൽകേണ്ട സ്കൂൾ അധികൃതർ ശ്രദ്ധചെലുത്താതിരുന്നാൽ എന്ത് വിശ്വസിച്ചു കുഞ്ഞുങ്ങളെ സ്കൂളിൽ വിടും എന്നാ ചോദ്യമാണ് ഉയരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂളിന്റെ കവാടം ഏതു സമയവും തുറന്നു കിടക്കുന്ന ഇടമായതിനാൽ നായ്ക്കൂട്ടങ്ങൾക്ക് സ്കൂളിനുള്ളിൽ എത്താൻ കഴിയും. രാജാക്കാട് ടൗണിലും, സമീപ ഇടങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുമ്പോഴും രാജാക്കാട് പഞ്ചായത്ത് അധികൃതർക്ക് കണ്ട മട്ടില്ല എന്നും, ഈ കാര്യം പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ ഉള്ളവരെ അറിയിച്ചിട്ടും എന്ത് ചെയ്യാനാണ് എന്ന മറുപടിയാണ് ലഭിച്ചത് എന്നും നാട്ടുകാർ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow