മൂന്നാറിൽ വീണ്ടും വളര്‍ത്ത് മൃഗത്തെ കടുവാ ആക്രമിച്ചു
ദേവികുളം ഒ ടി കെ ഡിവിഷനിലെ പരമശിവത്തിന്‍റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ലെയിൻസിന് സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിനെയാണ് ആക്രമിച്ചത്. മൂന്നാറിന്‍റെ വിവിധ മേഖലകളില്‍ നിരവധി വളര്‍ത്ത് മൃഗങ്ങളെയാണ് ഇതിനോടകം കടുവയും പുലിയും കൊന്ന് ഭക്ഷിച്ചിട്ടുള്ളത്.
ഓ ഡി കെ ഡിവിഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ള പതിനഞ്ച് പശുക്കളെ കടുവ കൊന്നിട്ടുണ്ട്. കടവയുടെ ആക്രമണം രൂക്ഷമായതോടെ പല തൊഴിലാളികളും പശുവളര്‍ത്തല്‍ അവസാനിപ്പിച്ച് ക്ഷീര മേഖലയോടും വിടപറഞ്ഞിരിക്കുകയാണ്.





