കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി ഉടുമ്പൻചോലയിൽ കിസാൻ മേള സംഘടിപ്പിച്ചു

Oct 8, 2025 - 14:38
 0
കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി ഉടുമ്പൻചോലയിൽ കിസാൻ മേള സംഘടിപ്പിച്ചു
This is the title of the web page

കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെഭാഗമായി നെടുങ്കണ്ടം ബ്ലോക്കിൽ കിസാൻ മേള സംഘടിപ്പിച്ചു. ഉടുമ്പൻചോല സെന്റ് ജോർജ് മലങ്കര ചർച്ച്‌ ഹാളിൽ നടന്ന കിസാൻ മേളയിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സെമിനാർ ,കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള,വിള ഇൻഷുറൻസ്,സബ് സി ഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം, പച്ചക്കറിതൈ വിതരണം ,കർഷകരുടെ കാർഷിക മേഖലയിലെ സംശയനിവാരണം എന്നിവ നടന്നു.

ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാർ കിസാൻ മേള ഉത്‌ഘാടനം ചെയ്‌തു.നെടുങ്കണ്ടം ബ്ലോക്കിന് കിഴിലെ ഏഴ് പഞ്ചായത്തിലെ കർഷകർക്കായി നടത്തിയ കിസാൻ മേളയിൽ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം കൃഷി അസി: ഡയറക്‌ടർ രശ്‌മി വിജയൻ പദ്ധതി വിശദികരണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ കൃഷി ഓഫിസർ എസ്‌ മണികണ്ഠൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ,കർഷകർ,കൃഷിവകുപ്പ്‌ ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു,.നീണ്ട നാളത്തെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന കൃഷിവകുപ്പ് ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. ഏലം കൃഷിയിൽ ജൈവികരോഗ കീട നിയന്ത്രണം ,തേനീച്ച വളർത്തൽ എന്നി വിഷയങ്ങളിൽ സെമിനാറും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow