കാട്ടാന ആക്രമണം ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം ; കിസാൻ സഭ
കേരളത്തിൽ വ്യാപകമായി വന്യജീവി ആക്രമണങ്ങൾ വീണ്ടും ശക്തിപ്പെടുകയാണ്. കഴിഞ്ഞദിവസം ഇടുക്കി ജില്ലയിൽ ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഗവിയിൽ ഒരു ഫോറസ്റ്റ് വാച്ചർ കടുവ ആക്രമണത്തിലും കൊല്ലപ്പെട്ടു. ഈ സംഭവങ്ങൾ നടന്നിട്ടും ഫോറസ്റ്റ് അധികാരികൾക്ക് യാതൊരു കുലുക്കവുമില്ല.
വന്യജീവികൾ കാട് ഇറങ്ങി ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിച്ച കൊലപ്പെടുത്തുകയും ചെയ്താൽ ആ മേഖലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കുമെന്ന് മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നു. അവരുടെ മേൽ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇതൊന്നും ഗവൺമെന്റ് നടപ്പാക്കാത്തതുമൂലം എന്ത് ചെയ്താലും ആരുമൊന്നും ചോദിക്കില്ല എന്ന് ഉദ്യോഗസ്ഥന്മാരുടെ ധിക്കാരം മൂലം വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുന്നതും തടയുന്നതിന് വേണ്ടി സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണ്. അതൊന്നും ഒരു മേഖലയിലും ഉദ്യോഗസ്ഥന്മാർ നടപ്പാക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ മനോഭാവം വെച്ചുപൊറുപ്പിക്കാൻ കഴിയില്ല.വിലപ്പെട്ട മനുഷ്യജീവനെ പുല്ലുവില കൽപ്പിക്കാത്ത സമീപനം തിരുത്താൻ കോടതി നിർദേശപ്രകാരമുള്ള നടപടികൾ ഉദ്യോഗസ്ഥരുടെ മേൽ സ്വീകരിക്കണം മാത്യു വർഗീസ് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട വരുടെ ആശ്രിതർക്ക് ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതനെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സർക്കാർ ജോലിയും അടിയന്തരമായി നൽകണമെന്നും മാത്യുവർഗീസ് ആവശ്യപ്പെട്ടു. നാട്ടിൽ ഉറങ്ങുന്ന വന്യജീവികളെ എത്രയും വേഗം അവിടുന്ന് നീക്കാനും ചിന്നക്കനാലിലെ ആക്രമണകാരിയായ ആനയെ എത്രയും വേഗം അവിടുന്ന് നാടുകടത്തുകയും ഫെൻസിങ് നിർമാണവും മറ്റു പ്രതിരോധ മാർഗങ്ങളും വേഗം നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





