കട്ടപ്പന സബ് ജില്ലാ പ്രവർത്തി പരിചയ മേള 15 ന് മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ ; സ്വാഗതസംഘം രൂപീകരിച്ചു
കട്ടപ്പന ഉപജില്ല പ്രവൃത്തി പരിചയമേളയുടെയും ഐടി മേളയും 15 ന് മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ സ്കൂളുകളിൽ നിന്നായി 1500 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ടിൽ ചെയർമാനും പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ ജനറൽ കൺവീനറുമായ 50 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. 15 ന് രാവിലെ 9 ന് ചെയർമാൻ സുരേഷ് കുഴിക്കാട്ടിൽ പതാക ഉയർത്തും. 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്യും.
1954 ൽ സ്ഥാപിതമായ ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങളാലും അക്കാദമിക നിലവാരത്തിലും ജില്ലയിലെ കലാലയങ്ങളുടെ നിരയിലാണുള്ളതന്നും സ്കൂൾ വേദിയാകുന്ന മേള മികവുറ്റതാകുന്നതിനായുള്ള ഊർജ്ജിതമായ പ്രവർത്തനത്തിലാണ് സംഘാടക സമിതിയെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ, കൺവീനറായി ഡോ. വി.ജെ പ്രദീപ്കുമാർ, ജോയിൻറ് ജനറൽ കൺവീനറായി എച്ച് എം ഇൻചാർജ് ഷിനു മാനുവൽ രാജൻ, വൈസ് ചെയർമാൻ പി.ടി.എ പ്രസിഡൻ്റ് പ്രിൻസ് മറ്റപ്പള്ളി, പബ്ലിസിറ്റി കൺവീനർ പി.എസ് ലിറ്റിമോൾ എന്നിവർ പങ്കെടുത്തു.



