പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായി മാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് സന്ദീപ് വാര്യർ

Oct 6, 2025 - 18:49
 0
പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായി മാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് സന്ദീപ് വാര്യർ
This is the title of the web page

ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ഉത്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ചട്ടഭേദഗതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ല.

UDF സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു രൂപ പോലും പിഴയീടാക്കാതെ എല്ലാ നിർമ്മാണങ്ങളും ക്രമവൽക്കരിച്ച് നൽകുമെന്നും ഭാവിയിലേക്ക്‌ ഒരു നിയന്ത്രണവും ഇല്ലാതെ ബിൽഡിംഗ്‌ റൂൾ പ്രകാരം നിർമ്മാണങ്ങൾക്ക് അനുമതി നൽകുമെന്നും പ്രതിപക്ഷ നേതാവ് നൽകിയ ഉറപ്പിലൂടെ യുഡിഫ് ജനങ്ങളോടൊപ്പമാണെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തിരഞ്ഞെടുപ്പിൽ മാത്രമല്ല സി ജെ പി മുന്നണി. വികസന പ്രവർത്തനനങ്ങൾ അട്ടിമറിക്കാനും ബിജെപി സിപിഎം രഹസ്യബാന്ധവമാണെന്ന് ദേശീയ പാത വികസനം അട്ടിമറിച്ചതിലൂടെ വ്യകതമായതായും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളിൽ ജില്ലയുടെ താല്പര്യം സംരക്ഷിക്കേണ്ട മന്ത്രി റോഷി അഗസ്റ്റിൻ തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു.

 കത്തുന്ന വീടിന്റെ കഴിക്കോൽ എടുത്ത് കൊണ്ട് പോകുന്ന പണിയാണ് ഇപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ള ഇടതുനേതാക്കൾ ചെയുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലം ഉൾപ്പടെ യുഡിഫ് തിരിച്ച് പിടിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.പ്രവർത്തകരും പോലിസുമായ് സംഘർഷമുണ്ടായ് . പ്രതിഷേധ യോഗത്തിന് ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പോലിസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

 വനിതാ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ ജില്ലാ നേതാക്കൾ ഉൾപ്പെടെ പോലിസ് വാഹനത്തിൻ്റെ മുകളിൽ കയറി പ്രതിഷേധിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ ചെറുതോണി പോലിസ് കേസേടുത്തു.പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തി.

 യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി അംഗം എ.പി ഉസ്മാൻ, യുത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ മാത്യു കെ ജോൺ,ജോബി സി ജോയി ,ജോബിൻ മാത്യു, സോയിമോൻ സണ്ണി,ജോമോൺ പി.ജെ , ഷിൻസ് ഏലിയാസ്, ജില്ലാ ഭാരവാഹികളായ ടോണി തോമസ്, ശാരി ബിനുശങ്കർ, മനോജ് രാജൻ, രെജിത്ത് രാജിവ്,

ഫൈസൽ ടി.എസ് ,ഷാനു ഷാഹുൽ, ബിബിൻ അഗസ്റ്റിൻ,മുനിർ സി.എം, മകേഷ് മോഹനൻ, ആലിയ ദേവി പ്രസാദ് ശരവണകുമാർ,ആൽബിൻ മണ്ണഞ്ചേരിൽ, ആനന്ദ് തോമസ്, ബിലാൽ സമത്, അനിൽ കനകൻ, എബിൻ കുഴിവേലി , ജോസ്കുട്ടി ജോസ്, നേതാക്കളായ കെ.വി സെൽവം , എം.ടി അർജുനൻ, അനിഷ് ജോർജ്, സി.പി സലിം , ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow